വോട്ടർ പട്ടിക പരിഷ്കരണം:ജാഗ്രതാ കാമ്പയിനുമായി ഐ.സി.എഫ്

  • Home-FINAL
  • Business & Strategy
  • വോട്ടർ പട്ടിക പരിഷ്കരണം:ജാഗ്രതാ കാമ്പയിനുമായി ഐ.സി.എഫ്

വോട്ടർ പട്ടിക പരിഷ്കരണം:ജാഗ്രതാ കാമ്പയിനുമായി ഐ.സി.എഫ്


കേരളത്തിൽ ആരംഭിച്ച വോട്ടർ പട്ടികയുടെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ് ഐ ആർ) പ്ര വാസികളെ ബോധവൽകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി.ഇന്ത്യൻ ക്ൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ജാഗ്രതാകാമ്പയിൻ ആചരിക്കും. നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ജാഗതാ സാമയി കത്തിന്റെ ഭാഗമായി വിവിധ പരിപാരികൾ ആവിഷ്കരിച്ചു.

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന പ്രവാസികൾ ജനാധിപത്യ പ്രകിയയിൽ നിന്ന് പുറംതള്ളപ്പെട്ട് പോകരുത്. നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടർ പട്ടികയിൽ മുൻപ് ഇടം നേടിയവർക്ക് ഓൺലൈനായി രേഖകൾ അപ്ലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും, ബൂത്ത് ലെവൽ ഓഫീസർ അവരുടെ വീട്ടിൽ നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് കുടുംബങ്ങൾ ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പിക്കാനാവൂ.കാമ്പയിനിന്റെ ഭാഗമയി ഇൻഫർമേഷൻ ഡ്രൈവ്, ജാഗ്രതാ സംഗമങ്ങൾ, കാൾ ചെയ്ൻ സിസ്റ്റം, ഹെൽപ്പ് ഡെസ്ക് എന്നിവ വിവിധ ഘടകങ്ങളിലായി സംഘടിപ്പിക്കും’

Leave A Comment