ക്ഷേത്രങ്ങൾ നടത്തുന്നത് ഭക്തരുടെ പണംകൊണ്ടാണ്, വിശ്വാസം നിലനിറുത്തേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണ്’ കെ. ജയകുമാർ

  • Home-FINAL
  • Kerala
  • ക്ഷേത്രങ്ങൾ നടത്തുന്നത് ഭക്തരുടെ പണംകൊണ്ടാണ്, വിശ്വാസം നിലനിറുത്തേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണ്’ കെ. ജയകുമാർ

ക്ഷേത്രങ്ങൾ നടത്തുന്നത് ഭക്തരുടെ പണംകൊണ്ടാണ്, വിശ്വാസം നിലനിറുത്തേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണ്’ കെ. ജയകുമാർ


തിരുവനന്തപുരം: മികച്ചതും കുറ്റമറ്റതുമായ ഒരു സിസ്റ്റത്തിന്റെ അഭാവമാണ് ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. ദേവസ്വം ബോർഡിന് ഘടനാപരമായ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും സ്വർണക്കടത്ത് തന്നെ അതിശയപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുർബലമാണ്. ലൂപ്പ് ഹോൾസ് ഒരുപാടുണ്ട്. കോടതിയുടെ മേൽനോട്ടം ഉണ്ടെന്നത് വലിയ ആശ്വാസമാണ്. ബോർഡ് നടത്തിക്കൊണ്ടുപോകുന്നവരുടെ പ്രൊഫഷണലിസവും വലിയൊരു ഘടകമാണ്. സാങ്കേതിക വിദ്യ കൂടുതൽ നടപ്പിലാക്കിയാൽ നിരവധി പ്രശ്‌നങ്ങൾ കുറയ്ക്കാൻ കഴിയും. സ്‌പോൺസർഷിപ്പ് നല്ലൊരു കാര്യമാണ്. എന്നാൽ സ്‌പോൺസർമാരുമായി ഡീലുചെയ്യാനുള്ള സംവിധാനം ശബരിമലയിൽ ഇല്ല. അതുകൊണ്ടാണ് ഇടനിലക്കാർ വരുന്നത്. ശബരിമലയിലെ നിലവിലെ സിസ്റ്റം ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിഷ്പക്ഷവും കുറ്റമറ്റതുമായ ഒരു സിസ്റ്റം വന്നാൽ ശബരിമല പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പുതിയ പ്രസിഡന്റായി കെ ജയകുമാറിനെ നിയമിക്കും എന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയമനം ഒരു നിയോഗമായാണ് കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം തന്നെ തേടി വന്നിരിക്കുന്നത്. ഈശ്വരവിശ്വാസിയാണ്. എന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment