ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജയിൽ നവംബർ 11 വെള്ളിയാഴ്ച നടക്കും

  • Home-FINAL
  • Business & Strategy
  • ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജയിൽ നവംബർ 11 വെള്ളിയാഴ്ച നടക്കും

ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജയിൽ നവംബർ 11 വെള്ളിയാഴ്ച നടക്കും


പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം നവംബർ 11 വെള്ളിയാഴ്ച നടക്കും. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വച്ചാണ് പ്രകാശന കർമ്മം നടക്കുക. അക്കാഫ് സ്റ്റാളിൽ യൂഎഇ സമയം വൈകുന്നേരം 8 .30 നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

അക്കാഫ് അസോസിയേഷൻ പ്രെസിഡെന്റ് പോൾ ടി ജോസഫ് പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടിഎൻ കൃഷ്ണകുമാറിന് നൽകികൊണ്ട് പുസ്തകം പ്രകാശനം ചെയ്യും. പിഎൽസി ഷാർജ – അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറബി വലിയകത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. അക്കാഫ് ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രശേഖരൻ, അക്കാഫ് ട്രഷറർ രാജേഷ് പിള്ളൈ, പിഎൽസി ഇന്റർനാഷണൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, പിഎൽസി ഷാർജ – അജ്‌മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ തുടങ്ങിയവർ ആശംസ അർപ്പിക്കും.

ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് എന്ന പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ്. പ്രവാസികളുടെ നിയമശാക്തീകരണം ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം എന്ന പുസ്തകമുൾപ്പെടെ എട്ടോളം ഗ്രന്ധങ്ങളുടെ രചയിതാവാണ് അഡ്വ. ജോസ് എബ്രഹാം. പ്രവാസികളെ നിയമപരമായി കൂടുതൽ ശാക്തീകരിക്കാൻ ഇതുപോലെയുള്ള കൂടുതൽ ഇടപടലുകൾ നടത്തുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ പറഞ്ഞു.

Leave A Comment