ജിസിസി രാജ്യങ്ങളിലെ ഷൂറ, പാര്‍ലമെന്റ് നേതാക്കളുടെയും പ്രതിനിധികളുടെയും 19-ാമത് ആനുകാലിക യോഗത്തിന്, നവംബര്‍ 13 വ്യാഴാഴ്ച ബഹ്റൈന്‍ ആതിഥേയത്വം വഹിക്കും.പ്രതിനിധി കൗണ്‍സില്‍ സ്പീക്കറും, പാര്‍ലമെന്ററി ഡിവിഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലത്തിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ പാര്‍ലമെന്ററി സഹകരണവും സംയോജനവും ശക്തിപ്പെടുത്തുന്നതിനും ,പരസ്പര താത്പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ നിയമനിര്‍മ്മാണ നിലപാടുകളും കാഴ്ചപ്പാടുകളും ഏകീകരിക്കുന്നതിനും യോഗം ലക്ഷ്യമിടുന്നു. ബഹ്റൈന്‍ രാജ്യത്തിന്റെ പ്രതിനിധി സംഘത്തെ ഷൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അല്‍ സാലിഹ് നയിക്കും.

