വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും ശ്രദ്ധേയമായി

വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും ശ്രദ്ധേയമായി


ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി, ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദ്‌ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും നടന്നത്. ക്യാമ്പിൽ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ 160 പേർ പങ്കെടുത്തു.

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി കൺവീനറും, വോയ്‌സ് ഓഫ് ആലപ്പി മുൻ വൈസ് പ്രസിഡന്റുമായ വിനയചന്ദ്രൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന സ്തനാർബുദ ബോധവത്കരണ സെമിനാറിന് ഡോ. ദേവി രാധാമണി (MBBS, MS, DNB, DGO, Gynecology) നേതൃത്വം നൽകി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് നയിച്ച ഡോക്ടറുടെ ക്ലാസ് ഏറെ വിജ്ഞാനപ്രദമായി.

വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ പ്രസിഡൻ്റ് ശ്രീരാജ് രാജു അധ്യക്ഷനായ യോഗത്തിന് ഏരിയ സെക്രട്ടറി ബിജുമോൻ ശിവരാമപണിക്കർ സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ്ങ് കൺവീനർ അജിത് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, മുതിർന്ന അംഗം മധുസൂദനൻ പിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്യാമ്പിൻ്റെ കോർഡിനേറ്റർ കൂടിയായ വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സനിൽ വള്ളികുന്നം നന്ദി രേഖപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി മീഡിയ കോർഡിനേറ്റർ സൈജു സെബാസ്റ്റ്യൻ, ഗുദൈബിയ ഏരിയ വൈസ് പ്രസിഡൻ്റ് സുമേഷ് സുധാകരൻ, ഏരിയ ട്രഷറർ രമേശ് രാമകൃഷ്ണൻ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത് വർഗീസ്, രാജേഷ് രാമചന്ദ്രൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave A Comment