ഡല്‍ഹി സ്ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, യുഎപിഎ ചുമത്തി പൊലീസ്, കേരളത്തിലും ജാഗ്രത

  • Home-FINAL
  • International
  • ഡല്‍ഹി സ്ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, യുഎപിഎ ചുമത്തി പൊലീസ്, കേരളത്തിലും ജാഗ്രത

ഡല്‍ഹി സ്ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, യുഎപിഎ ചുമത്തി പൊലീസ്, കേരളത്തിലും ജാഗ്രത


ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കാര്‍ബോംബ് സ്‌ഫോടനത്തില്‍ യുഎപിഎ വകുപ്പുകളും സ്ഫോടക വസ്തു നിരോധന നിയമവും ചുമത്തി കേസെടുത്ത് ഡല്‍ഹി പൊലീസ്. ഫോറന്‍സിക് തെളിവുകളും ഇന്റലിജന്‍സ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മുംബയ്, കൊല്‍ക്കത്ത, ബംഗളൂരു, ജയ്പൂര്‍, ഹരിയാന, പഞ്ചാബ്, ഹൈദരാബാദ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറും ജാഗ്രതയിലാണ്. കേരളത്തിലും ജാഗ്രതാ നിര്‍ദേശമുണ്ടെന്ന് ഡിജിപി അറിയിച്ചു. തിരക്കേറിയ ഇടങ്ങളില്‍ ശക്തമായ പരിശോധനയുണ്ടാവും. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളും അതീവ ജാഗ്രതയിലാണ്.

പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് പുല്‍വാമയില്‍ നിന്നുള്ള ഡോക്ടറായ ഉമര്‍ മുഹമ്മദ് ആണെന്ന സൂചനയിലാണ് പൊലീസ്. കാറിന്റെ ഇപ്പോഴത്തെ ഉടമ ഉമര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫരീദാബാദില്‍ ഇന്നലെ നടന്ന റെയ്ഡിന് മുമ്പ് അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാരുടെ അതേ ശൃംഖലയില്‍ പെട്ടയാളാണ് ഇയാളെന്നാണ് പൊലീസിന്റെ നിഗമനം.

Leave A Comment