2025-2026 ക്രൂയിസ് ഷിപ്പ് സീസണിലെ ആദ്യ ബാച്ച് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ബഹ്റൈൻ .ഖലീഫ ബിൻ സൽമാൻ പോർട്ടിൽ Msc യുറീബിയ ആണ് വിനോദസഞ്ചാരികളുമായിയെത്തിയത്. ഗംഭീര സ്വീകരണം ഒരുക്കിയാണ് രാജ്യം വിനോദസഞ്ചാരികളെ സ്വീകരിച്ചത്.ക്രൂയിസിൽ എത്തിയ സഞ്ചാരികൾക്ക് മൂന്ന് ദിവസം ബഹ്റൈനിൽ താമസിച്ചു രാജ്യത്തിൻറെ സംസ്കാരവും പൈതൃകവും മറ്റു പ്രധാന വിനോദ പരിപാടികളും ആസ്വദിക്കാം. കഴിഞ്ഞ വർഷത്തെ ക്രൂയിസ് സീസണും വൻ വിജയമായിരുന്നു.ഇത് ടൂറിസം മേഖലയുടെ തുടർച്ചയായ വളർച്ചയെ അടയാളപ്പെടുത്തുന്നുവെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) അറിയിച്ചു. ബഹ്റൈന്റെ ടൂറിസം പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഈ സീസൺ സംഭാവന നൽകുകയും റീട്ടെയിൽ, ഗതാഗതം, മറ്റ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു

