ബഹ്റൈനിൽ എൽ എം ആർ എ ശക്തമായ പരിശോധന തുടരുന്നു :52 അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി അറിയിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ എൽ എം ആർ എ ശക്തമായ പരിശോധന തുടരുന്നു :52 അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി അറിയിച്ചു

ബഹ്റൈനിൽ എൽ എം ആർ എ ശക്തമായ പരിശോധന തുടരുന്നു :52 അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി അറിയിച്ചു


നവംബർ 2 മുതൽ 8 എട്ടുവരെയുള്ള ദിവസങ്ങളിൽ ലേബർ മാർക്കറ്റ് അതോറിറ്റി നടത്തിയ പരിശോധനയിൽ 52 അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി അറിയിച്ചു.ഈ ദിവസങ്ങളിൽ 1,899 പരിശോധനാ സന്ദർശനങ്ങളും, 28 സംയുക്ത കാമ്പെയ്‌നുകളും നടത്തിയതായും ,രേഖകളില്ലാത്തതും ലംഘനങ്ങൾ നടത്തിയതുമായ 17 തൊഴിലാളികളെ കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു .രാജ്യത്തെ നിലവിലുള്ള താമസ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിനായി പരിശോധനാ സന്ദർശനങ്ങൾ കർശനമായി തുടരുമെന്നും എൽ എം ആർ എ അറിയിച്ചു.

Leave A Comment