വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസിന് നല്ലത് കുടിയേറ്റ അജണ്ടയില്‍ മലക്കംമറിഞ്ഞ് ട്രംപ്

  • Home-FINAL
  • Business & Strategy
  • വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസിന് നല്ലത് കുടിയേറ്റ അജണ്ടയില്‍ മലക്കംമറിഞ്ഞ് ട്രംപ്

വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസിന് നല്ലത് കുടിയേറ്റ അജണ്ടയില്‍ മലക്കംമറിഞ്ഞ് ട്രംപ്


വാഷിങ്ടണ്‍: കുടിയേറ്റ അജണ്ടയില്‍ വാക്ക് മാറി മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) എന്ന സ്വന്തം അജണ്ടയില്‍നിന്ന് പിന്‍വലിഞ്ഞ ട്രംപ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണം എന്നും വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിര്‍ത്തുന്നുവെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് മാഗ അജണ്ടയെ എതിര്‍ത്തത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടാകുന്നത് അമേരിക്കയിലെ പകുതിയോളം കോളേജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് അദ്ദേഹം വാദിച്ചു.

”ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം ആളുകളെ, പകുതിയോളം വിദ്യാര്‍ത്ഥികളെ ഒഴിവാക്കി നമ്മുടെ മുഴുവന്‍ സര്‍വ്വകലാശാല-കോളേജ് സംവിധാനത്തെയും നശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലല്ലോ? എനിക്കും അത് ചെയ്യാന്‍ താല്‍പ്പര്യമില്ല.” ട്രംപ് ഫോക്സ് ന്യൂസ് അവതാരക ലോറ ഇന്‍ഗ്രാമിനോട് പറഞ്ഞു. ”പുറത്തുനിന്നുള്ള രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്. ലോകവുമായി ഒത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment