ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ താഴേക്ക് വീണു; അരൂരിൽ വാൻ ഡ്രൈവർ മരിച്ചു

  • Home-FINAL
  • Kerala
  • ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ താഴേക്ക് വീണു; അരൂരിൽ വാൻ ഡ്രൈവർ മരിച്ചു

ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ താഴേക്ക് വീണു; അരൂരിൽ വാൻ ഡ്രൈവർ മരിച്ചു


ആ​ല​പ്പു​ഴ: പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് നിർമ്മാണം നടക്കുന്ന ഉയരപ്പാതയുടെ ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. അ​രൂ​ർ – തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദുരന്തം.ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്. വ്യാഴാഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ച​ന്തി​രൂ​രി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ര​ണ്ട് ഗ​ർ​ഡ​റു​ക​ളാ​ണ് വീ​ണ​ത്. ഗ​ർ​ഡ​റി​ന് അ​ടി​യി​ലാ​ണ് പി​ക്ക​പ് വാ​ൻ കി​ട​ക്കു​ന്ന​ത്. മു​ട്ട കൊ​ണ്ടു പോ​കു​ന്ന പി​ക്ക​പ് വാ​ൻ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ര​ണ്ട് ഗ​ർ​ഡ​റു​ക​ൾ വീ​ണ​തി​ൽ ഒ​ന്ന് പൂ​ർ​ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗി​ക​മാ​യു​മാ​ണ് പ​തി​ച്ച​ത്. ഗ​ർ​ഡ​ർ സ്ഥാപിക്കുമ്പോൾ വാഹനങ്ങളെ കടത്തിവിടാറില്ല. എന്നാൽ ഇവിടെ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് സ്ഥലം സന്ദർശിച്ച അരൂർ എം.എൽ എ ദലീമ ജോജോ പറഞ്ഞു.

Leave A Comment