നടൻ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ പ്രത്യേക പ്രദർശനം നവംബർ 21-ന് ബഹ്റൈനിൽ ധനാമാളിലെ എപിക് സിനിമാസിൽ വെച്ച് രാത്രി എട്ടു മണിക്ക് നടക്കും.പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റ്റ്റാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സൗജന്യ മെഡിക്കൽ ക്യാമ്പുകളിലും മറ്റും സജീവമായി പങ്കെടുക്കുന്ന പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റ്, നടന്റെ ജന്മദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയൻ നമ്പ്യാരാണ്.
കൂടുതൽ വിവരങ്ങൾക്ക് പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റിന്റെ ഫേസ്ബുക്ക് പേജിലോ, ഇൻസ്റ്റാഗ്രാം പേജിലോ, താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ് 34426700,33399190,36437463

