ആര്യാ രാജേന്ദ്രന്‍ തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക്, പാര്‍ട്ടിയുടെ അനുമതി തേടി

  • Home-FINAL
  • Kerala
  • ആര്യാ രാജേന്ദ്രന്‍ തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക്, പാര്‍ട്ടിയുടെ അനുമതി തേടി

ആര്യാ രാജേന്ദ്രന്‍ തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക്, പാര്‍ട്ടിയുടെ അനുമതി തേടി


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തലസ്ഥാനത്ത് നിന്നും തന്റെ പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നു. ഇതിന് അനുമതി തേടി ആര്യ സിപിഎം നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. പാര്‍ട്ടി അനുമതി നല്‍കിയാല്‍ ഭാവി രാഷ്ട്രീയ പ്രവര്‍ത്തനം കോഴിക്കോട് ജില്ലയിലായിരിക്കും. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയില്‍ കോഴിക്കോട് ഉള്‍പ്പെടെ മറ്റ് ജില്ലകളിലും സംഘടനാ പരിപാടികളില്‍ ആര്യ നേരത്തേ തന്നെ സജീവമാണ്. മേയര്‍ ആയിരിക്കെ 2022 സെപ്തംബറിലായിരുന്നു ആര്യയുടെ വിവാഹം. രണ്ട് വയസുള്ള മകളുണ്ട്. കോഴിക്കോട് ബാലുശേരി മണ്ഡലത്തിലെ എംഎല്‍എ സച്ചിന്‍ ദേവ് ആണ് ആര്യയുടെ ഭര്‍ത്താവ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മേയര്‍ എന്ന ചുമതല അവസാനിച്ചു. ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കുന്നതുമില്ല. ആര്യയെ ഇനി നിയമസഭയിലേക്ക് പരിഗണിക്കാനാണ് തീരുമാനമെന്നതിനാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് പാര്‍ട്ടി നിര്‍ദേശം.

Leave A Comment