കേരളീയ മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ഐതിഹാസികമായ നൂറാം വാർഷിക സമ്മേളന പ്രചാരണാർത്ഥം സമസ്ത ,ബഹ്റൈൻ സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തോടെ തുടക്കമാകും.

തുടർന്ന് സാംസ്കാരിക സംഗമവും സമാപന പൊതുസമ്മേളനം നടക്കും നടക്കും.സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ബഹ്റൈനിലെ വിവിധ മത – രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

” ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ “എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് – കുണിയ യിലാണ് സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.നൂറാം വാർഷിക സമ്മേളനവും ബഹ്റൈനിൽ പ്രൗഢമാവുന്ന പ്രചാരണ സമ്മേളനവും വിജയിപ്പിക്കാൻ വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് വ്യത്യസ്ത പരിപാടികൾ നടന്നു വരികയാണെന്ന് സംഘാടകർ അറിയിച്ചു.

