ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേടിയ മഹാവിജയത്തില്‍ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് മോദി എക്‌സില്‍ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയാണ് ജനം എന്‍ഡിഎക്ക് വോട്ട് ചെയ്തത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എന്‍ ഡി എ സഖ്യകക്ഷികള്‍ക്കും അഭിനന്ദനങ്ങളെന്നും മോദി കുറിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടു പിടിച്ചാണ് ബിഹാറില്‍ ബിജെപി വിജയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംസ്ഥാന ഭരണം ദുരുപയോഗം ചെയ്താണ് എന്‍ഡിഎ വിജയിച്ചതെന്ന് പറഞ്ഞ സിപിഎം പൊളിറ്റ് ബ്യൂറോ എസ്‌ഐആര്‍, വോട്ട് കൊള്ള എന്നിവയില്‍ മൗനം പാലിച്ചു.

