സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും,ഓണം മഹോത്സവത്തിന്റെ സമാപനവും ഇന്ന്

  • Home-FINAL
  • Business & Strategy
  • സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും,ഓണം മഹോത്സവത്തിന്റെ സമാപനവും ഇന്ന്

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും,ഓണം മഹോത്സവത്തിന്റെ സമാപനവും ഇന്ന്


സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് – BFC ഓണം മഹോത്സവത്തിന്റെ സമാപനവും നവംബർ 15 വൈകിട്ട് 7 മണി മുതൽ അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടക്കുമെന്ന് സിംസ് പ്രസിഡൻറ്റ് പി . റ്റി ജോസഫ് , ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ അറിയിച്ചു .ബഹ്‌റൈൻ പാർലിമെൻറ്റ് അംഗം ഡോ ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ . ബിനു മണ്ണിൽ വർഗീസ്, കേരളസമാജം പ്രസിഡൻറ്റ് പി വി രാധാകൃഷ്ണപിള്ള തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയി പങ്കെടുക്കും. സിംസ് പ്രസിഡൻറ്റ് പി.ടി.ജോസഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ്റ് ജോസഫ് ജോയി, കേരള കാത്തലിക് അസോസിയേഷൻ പ്രസിഡൻറ്റ് ജെയിംസ് ജോൺ , മുൻ പ്രസിഡൻറ്റ് ഷാജൻ സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേരും . സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പ്രവർത്തന മാർഗരേഖ അവതരിപ്പിക്കും.സിംസ് ട്രഷറർ ജേക്കബ് വാഴപ്പിള്ളി പ്രവർത്തന മാർഗരേഖ ഏറ്റുവാങ്ങും. മുൻവർഷത്തെ സിംസ് ഭാരവാഹികളെയും , ഓണം മഹോത്സവത്തിന്റെ സ്പോൺസർ മാരെയും ചടങ്ങിൽ ആദരിക്കും സിംസ്-BFC ഓണം മഹോൽസത്തിന്റെ ജനറൽ കൺവീനർ ജോയ് തരിയത് ഓണം മഹോത്സവത്തിന്റെ അവലോകനം നടത്തും . ഓണം മഹോത്സാവത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സിംസ് മുൻ ജനറൽ സെക്രട്ടറി സബിൻ കുരിയാക്കോസ് സ്വാഗതവും ,സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി രേഖപ്പെടുത്തും . ഉൽഘാടന ചടങ്ങുകൾക്ക് ഭരണസമിതി അംഗങ്ങളായ ജോബി ജോസഫ് , ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ,സോബിൻ ജോസ് ,പ്രേംജി ജോൺ ,സിബു ജോർജ് , ജസ്റ്റിൻ ഡേവിസ് തുടങ്ങിയവർ കൂടാതെ കോർഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ്, വൈസ് ചെയർമാൻ ജയ്മി തെറ്റയിൽ എന്നിവർ നേതൃത്വം നൽകും.

Leave A Comment