കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ചിൽഡ്രൻസ് വിങിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 14 ശിശുദിനത്തിൻ്റെ ഭാഗമായി കളർ കാർണിവലെന്ന പ്രോഗ്രാം ബി.എം. സി ഹാളിൽ സംഘടിപ്പിച്ചു.

ചിൽഡ്രൻസ് വിങ് പ്രസിഡണ്ട് സംയുക്ത് എസ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി മിത്ര റോഷിൽ സ്വാഗതവും ട്രഷറർ അവനിക് പി നന്ദിയും അറിയിച്ചു.ജോയിൻ് സെക്രട്ടറി ആർവിൻ രന്തിഷ് ആശംസകളർപ്പിച്ചു.

അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ ബഹ്റൈനിലെ കുട്ടി സാറ എന്ന സാറാ ലിജിൻ വിശിഷ്ഠാതിധി ആയി എത്തിയ പ്രോഗ്രാമിൽ കുട്ടികൾ അവതരിപ്പിച്ച ചാച്ചാജിയെ പറ്റിയുള്ള സ്കിറ്റ്, പ്രഭാഷണം, ചാച്ചാജിയുടെ തൊപ്പി നിർമ്മാണം, ആർട്ട് ക്ലാസ്സുകൾ തുടങ്ങിയവയിലും നിരവധി ചിൽഡ്രസ് വിംഗ് അംഗങ്ങൾ പങ്കെടുത്തു.

ചടങ്ങിൽ സാറാ ലിജിൻ, ആർട്ട് ക്ലാസ്സ് കോഡിനേറ്റ് ചെയ്ത ദിവ്യാ രതീഷ്, ശ്രുതി രതീഷ് എന്നിവരെ മെമൻ്റോ നല്കി ആദരിച്ചു. കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജോയ്ൻ്റ് സെക്രട്ടറി, രമാ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബ് , എക്സിക്യുട്ടീവ് മെമ്പേഴ്സ്, ലേഡീസ് വിംഗ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായ പ്രോഗ്രാമിൽ നന്ദിത കമനീഷ് , മിത്ര രോഷിൽ എന്നിവർ അവതാരിക മാരുമായിരുന്നു.

