സാംസ കിഡ്സ്‌ വിംഗ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു

സാംസ കിഡ്സ്‌ വിംഗ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു


സാംസ കിഡ്സ്‌ വിംഗ് ചിൽഡ്രൻസ് ഡേ ഓൺലൈനായി ആഘോഷിച്ചു. നവംബർ 14 വെള്ളിയാഴ്ച വൈകുന്നേരം 8.00 മണിക്ക് കിഡ്സ്‌ വിംഗ് ജോയിന്റ് സെക്രട്ടറി ഡൈന സോവിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ മീറ്റിംഗിൽ കിഡ്സ്‌ വിംഗ് പ്രസിഡന്റ്‌ നാഥരൂപ് ഗണേഷ് അധ്യക്ഷത വഹിച്ചു. കിഡ്സ്‌ വിംഗ് വൈസ് പ്രസിഡന്റ്‌ ആൻവിയ സാബു ചിൽഡ്രൻസ് ഡേ സന്ദേശം അവതരിപ്പിച്ചു. തുടർന്ന് കിഡ്സ്‌ വിംഗ് അംഗങ്ങളായ നേഹൽ, ഇനിയ, അർച്ചന, ആശ്വിൻ, റിക്സ, ദക്ഷ എന്നിവർ ഈ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ചും, അവരുടെ ഭാവി സങ്കൽപ്പങ്ങളെ കുറിച്ചും സംസാരിച്ചു. തുടർന്ന് സാംസ പ്രസിഡന്റ്‌ റിയാസ്, സെക്രട്ടറി സോവിൻ, ട്രഷറർ സുനിൽ, കിഡ്സ്‌ വിംഗ് കൺവീനർ മനീഷ്, ജോയിന്റ് കൺവീനർ ഇൻഷ, ലേഡീസ് വിംഗ് പ്രസിഡന്റ്‌ അമ്പിളി എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. കിഡ്സ്‌ വിംഗ് അംഗം റിക്സ റിയാസ് നന്ദി പറഞ്ഞു.

Leave A Comment