തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ,? ലൈഫ് മിഷൻ വഴി അടുത്ത അഞ്ചുവർഷം കൊണ്ട് അർഹരായ എല്ലാവർക്കും വീട്, കേവല ദാരിദ്ര്യം പൂർണമായി നിർമ്മാർജ്ജനം ചെയ്യൽ തുടങ്ങി കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രിക മുന്നോട്ടു വയ്ക്കുന്നത്.
എ.കെ.ജി സെന്ററിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി,പി. രാമകൃഷ്മൻ എന്നിവർ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേചാക്കൾ ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളെ കൂടുതൽ ഉയരത്തിൽ എത്തിക്കാനുള്ള കർമ്മപദ്ധതിയാണ് പ്രകടന പത്രികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

