ശബരിമലയിൽ തിരക്ക് ഭയാനകം; കേന്ദ്രസേന വരും; സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: ജയകുമാർ

  • Home-FINAL
  • Kerala
  • ശബരിമലയിൽ തിരക്ക് ഭയാനകം; കേന്ദ്രസേന വരും; സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: ജയകുമാർ

ശബരിമലയിൽ തിരക്ക് ഭയാനകം; കേന്ദ്രസേന വരും; സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: ജയകുമാർ


ശബരിമല: ശബരിമലയിൽ അപകടകരമായ രീതിയിൽ ഭക്തജന തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി കയറി ചാടി വരികയാണെന്നും ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌പോട്ട് ബുക്കിങ്ങിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തിയാണ് ഇവർ മടങ്ങിയത്.

ജയകുമാർ പറഞ്ഞത്: രണ്ടാം ദിവസമായ ഇന്ന് ഇത്രയും തിരക്ക് അപ്രതീക്ഷിതം. അപകടരമായ രീതിയിലുള്ള തിരക്ക്. ക്യൂവിൽ നിൽക്കാതെ ചാടി വന്നവരുണ്ട്. ജീവിതത്തിൽ ഇത്രയും തിരക്ക് കണ്ടിട്ടില്ല. ക്യൂവിൽ നിൽക്കാതെ ചാടി വരുന്നത് ക്യൂവിൽ അധിക സമയം നിൽക്കേണ്ടി വരുന്നതിനാൽ. പതുക്കെ പതുക്കെ ഇവരെയെല്ലാം പതിനെട്ടാം പടി കയറ്റാൻ ചാർജ് ഓഫിസറോട് പറഞ്ഞു. ഇങ്ങനെയൊരു ആൾക്കൂട്ടം ഇവിടെ വരാൻ പാടില്ലായിരുന്നു.

ക്യൂ കോംപ്ലക്‌സുകളുടെ ഉദ്ദേശം നടപ്പായിട്ടില്ല. ഭക്തർ അവിടെ കയറുന്നില്ലെന്ന് പൊലീസ് പറയുന്നു. ഭക്തർക്ക് ബിസ്‌കറ്റ് മാത്രമല്ല, കൂടുതൽ കാര്യങ്ങൾ നൽകിയാൽ ആളുകൾ അവിടെ കയറി ഇരിക്കും. ഭക്തരെ നിർബന്ധമായും ക്യൂ കോംപ്ലക്‌സിൽ ഇരുത്തണം. അതിനായി അനൗൺസ്‌മെന്റ് വേണം. അല്ലാതെ അവർക്ക് അറിയില്ല. അവരുടെ അവസരം വരുമ്പോൾ കയറ്റണം. അങ്ങനെയെങ്കിൽ ആളുകൾ നിന്ന് ബോധംകെട്ട് വീഴുന്നത് ഒഴിവാക്കാം.

Leave A Comment