കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് 21 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ഒൻപതു വയസുകാരി ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. വടകര എംഎസിടി(മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ) കോടതി അദാലത്തിലാണ് കേസ് തീർപ്പാക്കി ഇൻഷുറൻസ് കമ്പനിക്ക് ഈ ഉത്തരവ് നൽകിയത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണായകമായത്. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. കേസിൽ ദൃഷാനയ്ക്കു വേണ്ടി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിലെ അഡ്വ.ഫൗസിയ ഹാജരായി.
ദേശീയപാതയിൽ വടകര ചോറോട് വച്ച് 2024 ഫെബ്രുവരി 17 ന് രാത്രി ഒൻപതു മണിയോടെയാണ് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചിട്ട് നിർത്താതെ പോയത്. ഗുരുതരമായി പരുക്കേറ്റ മുത്തശ്ശി, തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന പുത്തലത്ത് ബേബി (68) മരിച്ചു. അപകടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും കോമ അവസ്ഥയിൽ കഴിയുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ള വാർത്തയെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുന്ന ദൃഷാനയുടെ തുടർചികിത്സയ്ക്ക് മാതാപിതാക്കൾ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) കീഴിലുളള വിക്റ്റിംസ് റൈറ്റ്സ് സെന്റർ (വിആർസി) മുഖേന അടിയന്തര റിപ്പോർട്ട് തേടിയതോടെയാണ് ദൃഷാനയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാൻ വഴി തെളിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായ കുട്ടിയുടെ അവസ്ഥ നേരിട്ട് കണ്ട് വിആർസി അംഗങ്ങൾ വിലയിരുത്തി ഹൈക്കോടതിക്ക് റിപ്പോ

