കോഴിക്കോട് ഫെസ്റ്റ് 25-26′; നാല് മാസം നീണ്ടുനിൽക്കുന്ന വിപുലമായ കലാ-കായിക-സാംസ്‌കാരിക മാമാങ്കവുമായി ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ഫെസ്റ്റ് 25-26′; നാല് മാസം നീണ്ടുനിൽക്കുന്ന വിപുലമായ കലാ-കായിക-സാംസ്‌കാരിക മാമാങ്കവുമായി ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോട് ഫെസ്റ്റ് 25-26′; നാല് മാസം നീണ്ടുനിൽക്കുന്ന വിപുലമായ കലാ-കായിക-സാംസ്‌കാരിക മാമാങ്കവുമായി ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി


ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് പുത്തൻ ഉണർവേകിക്കൊണ്ട് ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കമാകുന്നു. കലാ-കായിക-സാംസ്‌കാരിക രംഗങ്ങളിൽ നാല് മാസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്.
2025 നവംബർ 21-ന് ആരംഭിക്കുന്ന ആഘോഷപരിപാടികൾ 2026 മാർച്ച് 27-ന് നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് പര്യവസാനിക്കുക. ബഹ്‌റൈനിലെ മുഴുവൻ പ്രവാസികൾക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കുട്ടികൾ, വനിതകൾ, മുതിർന്നവർ എന്നിവർക്കായി വൈവിധ്യമാർന്ന മത്സരങ്ങളും പരിപാടികളുമാണ് ഫെസ്റ്റിന്റെ മാറ്റുകൂട്ടുക.

കുട്ടികൾക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ, മുതിർന്നവർക്കായി പാചക മത്സരം.കായികം: വോളിബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, ആവേശകരമായ വടംവലി എന്നീ മത്സരങ്ങളും.വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, വനിതാ സംഗമം, ലീഡർഷിപ്പ് ക്യാമ്പ്, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ്. പ്രതിനിധി സമ്മേളനം, വിപുലമായ പൊതു സമ്മേളനം, കലാപരിപാടികൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടത്തും.

ബഹ്‌റൈൻ പ്രവാസി സമൂഹം ഈ ഉദ്യമത്തോട് സഹകരിക്കണമെന്നും മത്സരങ്ങളിലും പൊതു പരിപാടികളിലും സജീവമായി പങ്കാളികളാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.’കോഴിക്കോട് ഫെസ്റ്റ് 25-26’ വാർത്താ സമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ഷമീം കെ സി, ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ സെക്രട്ടറി രഞ്ജൻ കച്ചേരി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, വൈസ് പ്രസിഡണ്ട് ഫൈസൽ പാട്ടാണ്ടിയിൽ, സെക്രട്ടറി വാജിദ് എം, ഫെസ്റ്റ് ജനറൽ കൺവീനർ പ്രവിൽ ദാസ് പി.വി. തോട്ടത്തിൽ പൊയിൽ, എക്സിക്യൂട്ടീവ് മെമ്പർ ഷൈജാസ് തുടങ്ങിയവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക്: ശ്രീജിത്ത് പനായി: 3873 5808, പ്രവിൽ ദാസ് പി. വി തോട്ടത്തിൽ പൊയിൽ: 3676 3661, വിൻസെൻ്റ് തോമസ് കക്കയം: 3641 7134

Leave A Comment