ഗാന്ധിനഗർ: ഗുജറാത്തിലെ സോമനാഥ് ജില്ലയിൽ ബിഎൽഒ ജീവനൊടുക്കി. അരവിന്ദ് വാധേർ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്ഐആർ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
”എനിക്ക് ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകൻ കൃഷയ്?യോടും ഞാൻ ക്ഷമചോദിക്കുന്നു” -ആത്മഹത്യ കുറിപ്പിൽ അരവിന്ദ് വാധേർ പറഞ്ഞു. എസ്ഐആർ ഡോക്യുമെന്റുകൾ തന്റെ ബാഗിലുണ്ടെന്നും അത് സ്കൂളിൽ നൽകണമെന്നും കുറിപ്പിലുണ്ട്.

