ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. അമീറുമാരായ ബഷീർ ഹിശാമി ക്ലാരി, ശമീർ സഖാഫി എന്നിവരുടെ നേതൃത്വത്തിലുള്ള 75 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്.
ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, മുസ്ഥഫ ഹാജി കണ്ണപുരം, ഷംസുദ്ധീൻ പൂക്കയിൽ , ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി,അബ്ദുറസ്സാഖ് ഹാജി എന്നിവർ നേതൃത്വം നൽകി.ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘങ്ങൾ ഡിസംബർ 11, 15, 25 തിയ്യതികളിൽ യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 39871794, ,33892169 ,33372338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

