ബഹ്റൈനിൽ പൃഥ്വിരാജ് തരംഗം: വിലായത് ബുദ്ധ’യ്ക്ക് ആവേശകരമായ സ്വീകരണം

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ പൃഥ്വിരാജ് തരംഗം: വിലായത് ബുദ്ധ’യ്ക്ക് ആവേശകരമായ സ്വീകരണം

ബഹ്റൈനിൽ പൃഥ്വിരാജ് തരംഗം: വിലായത് ബുദ്ധ’യ്ക്ക് ആവേശകരമായ സ്വീകരണം


മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരൻ നായകനായ ‘വിലായത് ബുദ്ധ’ വെള്ളിയാഴ്ച റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫാൻസ് ഷോ ബഹ്റൈൻ പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗംഭീരമായി നടന്നു.

എപ്പിക്സ് സിനിമാസിൽ നടന്ന ഷോയ്ക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. ഷോയ്ക്ക് മുൻപായി പൃഥ്വിരാജ് ഫാൻസ് യൂണിറ്റ് പൃഥ്വിരാജിന് ഒരു ട്രിബ്യൂട്ട് വീഡിയോയും പ്രദർശിപ്പിച്ചു.

സിനിമ കണ്ട ജനങ്ങൾ പ്രൃഥ്വിരാജിന്റെ അഭിനയ മികവിനെയും, ചിത്രത്തിന്റെ കഥയെയും, സംവിധാനത്തെയും പ്രശംസിച്ചു.ഫാൻസ് ഷോയുടെ ഭാഗമായി ബഹ്റൈനിലെ റബ്ബർ ബാൻഡ് എന്ന ബാൻഡിന്റെ പ്രോഗ്രാം, കേക്ക് കട്ടിങ്, ഗിവ് എവേ മത്സര വിജയികൾക്ക് ടിക്കറ്റ് വിതരണം തുടങ്ങിയവയും നടന്നു.

ബഹ്റൈനിലെ പൃഥ്വിരാജ് ഫാൻസ് അസോസിയേഷന്റെ ഈ സംരംഭം സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധേയമായി.എപ്പിക്സ് സിനിമാസ്, ലൈവ് എഫ്എം 107.2, ജോയ് മാമാസ് എന്നിവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

Leave A Comment