ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് ഡേ സെലിബ്രേഷന്സ് നവംബർ 21 വെള്ളിയാഴ്ച സമാജത്തിൽ വെച്ച് ആഘോഷിച്ചു. വൈകീട്ട് 5 മണിക്ക് ഇംഗ്ലീഷ് പ്രസംഗ മത്സരത്തിലൂടെ ആഘോഷങ്ങൾക്ക് തുടക്കമായി. പ്രസംഗ മത്സരത്തിൽ രണ്ട് ഗ്രൂപ്പുകളിലായി 22 ഓളം കുട്ടികൾ പങ്കെടുത്തു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം 12 ഓളം കലാപരിപാടി കലാപരിപാടികളുമായി ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ വൻ ജന പങ്കാളിത്തത്തോടെ വമ്പിച്ച വിജയമായി മാറി.
ചിൽഡ്രൻസ് വിങ്ങ് അസിസ്റ്റന്റ് സെക്രട്ടറി മഫാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ചിൽഡ്രൻസ് വിങ്ങ് സെക്രട്ടറി പ്രിയംവദ സ്വാഗതം പറഞ്ഞു. കേരള സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. പേട്രൺ കമ്മിറ്റി കൺവീനർ അഭിലാഷ് വെള്ളുക്കൈ നന്ദി അറിയിച്ചു.
ചിൽഡ്രൻസ് വിങ്ങ് എന്റർടൈൻമെന്റ് സെക്രട്ടറി ഹിരൺമയി അയ്യപ്പൻ നായർ വേദിയിൽ പരിപാടികൾ നിയന്ത്രിച്ചു..അജിത രാജേഷ്, സാരംഗി ശശിധർ, ശ്രീനേഷ് ശ്രീനിവാസൻ,ശ്രീജിത്ത് ശ്രീകുമാർ,ബബിത ജഗദീഷ്, വിജിത ശ്രീജിത്ത്,ഷിബു ജോൺ,ആഷിക് ,സൗമ്യ ആഷിക് അമ്മാളു ജഗദീഷ്, അനന്യ അഭിലാഷ്, ലക്ഷ്മി നക്ഷത്ര, അബൂബക്കർ മഫാസ് എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.പേട്രൺ കമ്മിറ്റി അംഗങ്ങളായ വിഷ്ണു സതീഷ്,രാജേഷ് ശേഖർ, ജിബി കല്ലിങ്കൽ,പ്രശോഭ് വേങ്ങാനൂർ,സുബിൻ , നിമ്മി റോഷൻ,വിൻസി ബോണി,ഖദീജ അബൂബക്കർ,ശ്രീകല രാജേഷ്,ജിത്തു ഷൈജു, ഗീതു വിപിൻ,നിഷാ ദിലീഷ് ,സജ്‌ന നൗഷാദ് ,ശ്രീദേവി സുബിൻ,രചന അഭിലാഷ് എന്നിവർ പരിപാടികൾ കോഡിനേറ്റ് ചെയ്തു.
നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കപ്പെട്ട കലാപരിപാടികൾ കാണികളുടെ മനം കവർന്നു. പരിപാടി വൻ വിജയമാക്കി തീർത്ത എല്ലാവരോടും പേട്രൺ കമ്മിറ്റി കൺവീനർ അഭിലാഷ് വെള്ളുക്കൈ നന്ദി അറിയിച്ചു

