ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: ജീവനക്കാരികൾ 66 ലക്ഷം തട്ടിയെന്ന് കുറ്റപത്രം

  • Home-FINAL
  • Kerala
  • ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: ജീവനക്കാരികൾ 66 ലക്ഷം തട്ടിയെന്ന് കുറ്റപത്രം

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: ജീവനക്കാരികൾ 66 ലക്ഷം തട്ടിയെന്ന് കുറ്റപത്രം


തി​രു​വ​ന​ന്ത​പു​രം: ദി​യ കൃ​ഷ്ണ​യു​ടെ സ്ഥാ​പ​ന​ത്തി​ലെ ത​ട്ടി​പ്പ് കേസിൽ ജീവനക്കാർക്കെതിരെ തെളിവുകൾ നിരത്തി ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം . സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന വി​നി​ത ജൂ​ലി​യ​റ്റ്, ദി​വ്യ ഫ്രാ​ങ്ക്ളി​ൻ, രാ​ധാ​കു​മാ​രി എ​ന്നി​വ​രും വി​നി​ത​യു​ടെ ഭ​ർ​ത്താ​വ് ആ​ദ​ർ​ശു​മാ​ണ് പ്ര​തി​ക​ൾ.
ര​ണ്ടു വ​ർ​ഷം കൊ​ണ്ട് മൂ​ന്ന്പേ​രും ചേ​ർ​ന്ന് 66 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദി​യ​കൃ​ഷ്‌​ണ​യു​ടെ ക്യൂ​ആ​ർ കോ​ഡി​ന് പ​ക​രം ജീ​വ​ന​ക്കാ​രി​ക​ളു​ടെ ക്യു​ആ​ർ കോ​ഡു​വ​ഴി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​. തട്ടിയെടുത്ത പണം പ്ര​തി​ക​ൾ ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു​. വി​ശ്വാ​സ വ​ഞ്ച​ന, മോ​ഷ​ണം, കൈ​വ​ശ​പ്പെ​ടു​ത്ത​ൽ, ച​തി എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ.
ഓ ​ബൈ ഓ​സി എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക​ൾ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന് ദി​യ കൃ​ഷ്ണ​യു​ടെ പി​താ​വും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റാ​ണ് തി​രു​വ​ന​ന്ത​പു​രം അ​സി.​ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.ഇ​തി​ന് പി​ന്നാ​ലെ കൃ​ഷ്ണ​കു​മാ​റി​നും ദി​യ കൃ​ഷ്ണ​കു​മാ​റി​നു​മെ​തി​രെ ജീ​വ​ന​ക്കാ​രി​ക​ൾ പ​രാ​തി ന​ൽ​കി. ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​ണം ക​വ​ർ​ന്നെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നു​മാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ പ​രാ​തി. എ​ന്നാ​ൽ ഈ ​പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ദിയ കൃഷ്ണയുടെ ഭർത്താവിനെതിരെയും ജീവനക്കാരികൾ ആരോപണമുന്നയിച്ചിരുന്നു.

Leave A Comment