ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ജൂനിയർ & സീനിയർ’ നവംബർ 26 മുതൽ ഡിസംബർ 05 വരെ നടക്കും. ഇന്ത്യൻ ക്ലബിൽ നടക്കുന്ന ടൂർണമെൻ്റിൽ,ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം കളിക്കാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഈ ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി,ജൂനിയേഴ്സ് ആൺകുട്ടികളും പെൺകുട്ടികളും (സിംഗിൾസ് മാത്രം)U9, U11, U13, U15, U17 & U19 സീനിയേഴ്സ്:പുരുഷ ഡബിൾസ് (എലൈറ്റ്, ചാമ്പ്യൻഷിപ്പ്, ലെവൽ-1,2,3,4 & 5)വനിതാ ഡബിൾസ് (ലെവൽ 1, 2 & 3)മിക്സഡ് ഡബിൾസ് (എലൈറ്റ്, ചാമ്പ്യൻഷിപ്പ്, മാസ്റ്റേഴ്സ് ലെവൽ 1, 2 & 3) മാസ്റ്റേഴ്സ് ഡബിൾസ് 45+ & 50+ (ലെവൽ 1 & 2)ജംബിൾഡ് ഡബിൾസ് (പ്രായ വിഭാഗം: 85+ & 100+)പുരുഷ ഡബിൾസ് മോട്ടിവേഷണൽ (ആകെ ഭാരം – രണ്ട് കളിക്കാരും: 165 കിലോഗ്രാം) എനിങ്ങനെ വിവിധ മത്സരങ്ങൾ നടക്കും.എല്ലാ വിജയികൾക്കും റണ്ണേഴ്സ് അപ്പുകൾക്കും ട്രോഫികൾ സമ്മാനിക്കും.ഈ ടൂർണമെന്റിന്റെ സ്പോൺസർമാർ , സരായ കൺസ്ട്രക്ഷൻസ് WLL., വാല്യു ലൈൻ ട്രേഡിംഗ്, സൺഡേ ഇന്റർനാഷണൽ WLL., സൂപ്പർ സ്റ്റീൽ WLL., അൽ കുവൈറ്റി ഗ്രൂപ്പ്, ഡ്രെമിയൽ ട്രേഡിംഗ് WLL., എറാം ഫ്ലോർസ്, സ്പോർട്സ് ഹബ് & ഏസേഴ്സ് അക്കാദമി എന്നിവയാണ്. കൂടുതൽ വിവരങ്ങൾക്ക്, ക്ലബ്ബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. 39623936 എന്ന നമ്പറിലോ, ക്ലബ്ബ്സ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ 39198193 എന്ന നമ്പറിലോ ,ടൂർണമെന്റ് ഡയറക്ടർ അനിൽ കോളിയാടൻ 37733499 എന്ന നമ്പറിലോ ബന്ധപ്പെടാം

