തിരുവനന്തപുരം: ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനമടക്കം നഷ്ടപ്പെട്ട രാഹുൽ മാങ്കൂട്ടം എം. എൽ. എ ക്കെതിരെ കുരുക്ക് മുറുകുന്നു. ആരോപണമുന്നയിച്ചിരുന്ന യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. ആരോപണങ്ങളുയർന്നിരുന്നെങ്കിലും ആരും പരാതി നൽകാത്തതിനാൽ കേസെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. രാഹുൽ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായതോടെയാണ് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചരണ രംഗത്ത് മാങ്കൂട്ടത്തിൽ ഇറങ്ങിയതിനെ രമേശ് ചെന്നിത്തല അടക്കം വിമർശിച്ചിരുന്നു. പരാതി കിട്ടിയതോടെ പോലീസിന് കേസുമായി മുന്നോട്ടു പോകേണ്ടിവരും. പീഡനം, നിർബന്ധിത ഗർഭച്ഛിദ്രം എന്നീ കുറ്റങ്ങളാണ് പരാതിയിലുള്ളത്. പരാതി ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് സി.എം ഓഫീസ് അറിയിച്ചു.

