ബഹ്റൈനിൽ നേരിയ ഭൂചലനം.ബഹ്റൈൻ ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം പുലർച്ചെ 2: 58ഓടു കൂടിയാണ് ഭൂചലനം ഉണ്ടായത്. റിഫാ , ഈസ്റ്റ് റിഫാ തുടങ്ങിയ മേഖലകൾക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം .ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ മറ്റു പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂകമ്പ സാധ്യത വർദ്ധിപ്പിക്കുന്ന സീസ്മിക് ഫോൾട്ട് നിന്ന് ബഹ്റൈൻ ഏറെ അകലെ ആയതിനാൽ രാജ്യത്ത് അപൂർവമായി മാത്രമാണ് ഭൂകമ്പങ്ങൾ ഉണ്ടാകാറ്.

