പ്രവാസികൾക്കു അർഹതപ്പെട്ട പെൻഷൻ എത്രയും വേഗം നൽകണമെന്ന് ബഹ്‌റൈൻ കെഎംസിസി.

  • Home-FINAL
  • Business & Strategy
  • പ്രവാസികൾക്കു അർഹതപ്പെട്ട പെൻഷൻ എത്രയും വേഗം നൽകണമെന്ന് ബഹ്‌റൈൻ കെഎംസിസി.

പ്രവാസികൾക്കു അർഹതപ്പെട്ട പെൻഷൻ എത്രയും വേഗം നൽകണമെന്ന് ബഹ്‌റൈൻ കെഎംസിസി.


കേരള പ്രവാസി നിധി പെൻഷൻ വീണ്ടും ഒരു മാസമായി മുടങ്ങിയിരിക്കുകയാണ് , നവംബർ 5 നു ലഭിക്കേണ്ട പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല. ഓരോ ആളുകൾക്കും അർഹതപ്പെട്ട മുഴുവൻ പെൻഷനും നൽകണമെന്നും അത് മാസത്തിലെ അഞ്ചാം തിയ്യതി നിർബന്ധമായും നൽകണമെന്ന് കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഏ പി ഫൈസൽ, ജനറൽ സെക്രട്ടറി, ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ രണ്ടു തവണ പെൻഷൻ മുടങ്ങിയപ്പോൾ മാധ്യമങ്ങളുടെയും, നിരവധി പ്രവാസി സംഘടനകളുടെയും , കെഎംസിസി യുടെയും നിരന്തര ആവശ്യപ്രകാരം അനുവദിച്ചു കിട്ടുകയായിരുന്നു .’നോർക്ക ഇൻഷുറൻസ് പദ്ധതിക്കായി ഭാരിച്ച തുകയാണ് പ്രവാസികളിൽ നിന്ന് ഈടാക്കുന്നത്. 14,000 തോളം രൂപ ഈടാക്കുന്ന പദ്ധതിയിൽ രണ്ട് കുട്ടികളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രവാസികളുടെ മാതാപിതാക്കളെ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു .
നിലവിൽ പ്രവാസ ജീവിതം നയിക്കുന്ന 70 വയസ്സ് കഴിഞ്ഞവരെയും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കാണ് ഇൻഷുറൻസ് കൂടുതൽ ഗുണം ലഭിക്കുക. എന്നാൽ അവരെയും ഒഴിവാക്കിയിട്ടുണ്ട്. 2 വർഷക്കാലം പ്രവാസ ജീവിതം നയിച്ചവരെ മുഴുവനായും ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കെഎംസിസി ആവശ്യപ്പെട്ടു. ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള മാസ അടവ് സംഖ്യ നാട്ടിൽ തിരിച്ചെത്തിയവർക്കു 100 ശതമാനവും പ്രവാസികളിൽ നിന്നും നിന്ന് 40 ശതമാനം വർധനവും നടത്തിയിരിക്കുകയാണ്. വലിയ തുക അടച്ച പ്രവാസികളും നിരവധിയാണ്. അത് പോലെ ഭാരിച്ച ഫൈൻ കൊണ്ടും ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. ഫൈൻ പൂർണ്ണമായും എടുത്തു കളയണമെന്നും കെഎംസിസി ആവശ്യപ്പെട്ടു .പ്രവാസി പെൻഷൻ 5000 നൽകുമെന്ന പ്രഖ്യാപനം 4 ഉടനെ നടപ്പിലാക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

Leave A Comment