യുഎഇയുടെ 54-ാം ദേശീയ ദിനത്തിൽ ,ബഹ്റിൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഹമദ് രാജാവിനെ അഭിനന്ദനങ്ങൾ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്കും അഭിനന്ദന സന്ദേശം അയച്ചു . യു എ ഇ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ പ്രധാന കെട്ടിടങ്ങൾ യു എ ഇ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചുണ്ട്.

