എംഎൽഎ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ; മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ചെയ്യും’

  • Home-FINAL
  • Business & Strategy
  • എംഎൽഎ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ; മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ചെയ്യും’

എംഎൽഎ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ; മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ചെയ്യും’


ആലപ്പുഴ:∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയണോ എന്നത് ആ വ്യക്തിയാണു തീരുമാനിക്കേണ്ടതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ വാർത്തകൾ വന്നപ്പോൾ തന്നെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വയ്പിച്ചു. നിയമസഭാ കക്ഷിയിൽനിന്നും ഒഴിവാക്കി. മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ആലോചിച്ചു ചെയ്യും.

ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിട്ടും എ.പത്മകുമാർ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലുണ്ട്. താൻ പങ്കെടുത്ത യോഗം പത്മകുമാറിനെപ്പറ്റി ചർച്ച ചെയ്തതു പോലുമില്ലെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. സിപിഎമ്മും ഞങ്ങളും തമ്മിലുള്ള വ്യത്യാസം അതാണ്. പത്മകുമാറിനെ പുറത്താക്കിയാൽ കൂടുതൽ സിപിഎം നേതാക്കളുടെ പങ്കു പുറത്തുവരും. ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ കേസ് തന്നെ തേച്ചുമായ്‌ച്ചേനെ. സിപിഎമ്മിന്റെ പയ്യന്നൂരിലെ ഒരു സ്ഥാനാർഥി 20 വർഷം തടവുശിക്ഷ അനുഭവിച്ചയാളാണ്. വടക്കാഞ്ചേരിയിലെ സ്ഥാനാർ‍ഥി കരുവന്നൂർ കേസിലെ പ്രതിയാണ്.

ഒരു തരത്തിലും സ്വർണക്കൊള്ളയുടെ ഗൗരവം കുറയില്ല. അതു തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യും. കോടികളുടെ മൂല്യത്തേക്കാൾ വലിയ മൂല്യം വിശ്വാസികൾ ശബരിമലയിലെ സ്വർണത്തിനു കൽപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുൻതൂക്കത്തിനു രാഹുൽ വിഷയം കാരണം ഒരു കുറവുമുണ്ടായിട്ടില്ല. സിപിഎമ്മിനെപ്പോലെ കോൺഗ്രസിനു സ്വന്തം കോടതിയും പൊലീസുമില്ല. അതുകൊണ്ടാണ് രാഹുലിനെതിരായ രണ്ടാമത്തെ പരാതി കിട്ടിയ ഉടൻ ഡിജിപിക്കു കൈമാറിയത്.

Leave A Comment