കെ. സി. എഫ് ബഹ്‌റൈൻ രിഫാഈ ദഫ് റാത്തീബ് നാളെ (05-12-2025 വെള്ളി) ഷഹീർ തങ്ങൾ മുഖ്യാഥിതി

  • Home-FINAL
  • Business & Strategy
  • കെ. സി. എഫ് ബഹ്‌റൈൻ രിഫാഈ ദഫ് റാത്തീബ് നാളെ (05-12-2025 വെള്ളി) ഷഹീർ തങ്ങൾ മുഖ്യാഥിതി

കെ. സി. എഫ് ബഹ്‌റൈൻ രിഫാഈ ദഫ് റാത്തീബ് നാളെ (05-12-2025 വെള്ളി) ഷഹീർ തങ്ങൾ മുഖ്യാഥിതി


കർണാടക കൾചറൽ ഫൗണ്ടേഷൻ (കെ. സി. എഫ്) വർഷങ്ങളായി നടത്തി വരുന്ന രിഫാഈ ദഫ് റാത്തീബ് ജൽസ നാളെ (05-12-2025 വെള്ളി) രാത്രി 6.30 മണിക്ക് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കും. ഇസ്ലാമിക ആത്മീയ ചക്രവാളത്തിലെ നിറ ജോതിസ് ശൈഖ് രിഫാഈ തങ്ങളുടെ വഴിയിൽ വന്ന ദഫ് മുട്ടിന്റെ അകമ്പടിയോട് കൂടെയുള്ള റാത്തീബ് സംഗമത്തിൽ ബഹ്‌റൈനിലെ ഐ. സി. എഫ്, കെ. സി. എഫ്, ആർ. എസ്. സി മറ്റു സ്ഥാപന സംഘടന നേതാക്കളും പ്രവർത്തകരും സംഗമിക്കും. സമാപന കൂട്ട് പ്രാർത്ഥനയ്ക്ക് മഞ്ചേശ്വർ മള്ഹർ സ്ഥാപനങ്ങളുടെ ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ഷഹീർ അൽബുഖാരി നേതൃത്വം നൽകുന്ന സംഗമത്തിൽ ഹാഫിള് സയ്യിദ് അസ്ഹർ അൽബുഖാരി റാത്തീബ് ജൽസക്ക് നേതൃത്വം നൽകും. മനാമ പാക്കിസ്ഥാൻ ക്ലബ് ഗ്രൗണ്ടിൽ വിശാലമായി ഒരുക്കിയ സദസ്സിൽ സ്ത്രീകൾക്കും പരിപാടിയിൽ പങ്കെടുക്കാൻ സൗകര്യം ഉണ്ടായിരിക്കും. കെ സി എഫ് നാഷനൽ സെക്രട്ടറി ഹാരിസ് സമ്പ്യയുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ദഫ് ടീമിന്റെ കഴിഞ്ഞ വർഷങ്ങളിലെ റാതീബിലെ ദഫ് മുട്ട് ആത്മീയതയും ആസ്വാദനവും നൽകുന്നതാണെന്ന് മജ്ലിസിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ടു ചേർന്ന അന്തിമ യോഗത്തിൽ ജമാൽ വിട്ടാൽ, കലന്തർ ശരീഫ്, ഹാരിസ് സമ്പ്യ, ഇക്ബാൽ മഞ്ഞനാടി, ഹനീഫ് മുസ്‌ലിയാർ, അഹമ്മദ് മുസ്‌ലിയാർ, ശിഹാബ് പരപ്പ, മുഹ ഉജിറെ, മൂസ പൈബച്ചാൽ, നസീർ ഹാജി ദേർളക്കട്ടെ, മൻസൂർ ബെൽമ, സൂഫി പൈബച്ചാൽ, റസാഖ് ആനക്കൽ, അഷ്‌റഫ് കിന്യ, അഷ്‌റഫ് റെഞ്ചാടി, മജീദ് സുഹ്‌രി തൗഫിഖ് ബെൽത്തങ്ങടി, ലത്തീഫ് പെരോളി, ഷാഫി മാതാപുര, ഫസൽ സൂറത്കൽ, സിദ്ധീഖ് യെൻമൂർ, സുഹൈൽ ബി സി റോഡ്, മജീദ് പൈബച്ചാൽ തുടങ്ങിയ നാഷനൽ സോൺ, സെക്ടർ നേതാക്കൾ പങ്കെടുത്തു.

Leave A Comment