കേരളക്കരയിൽ മത ഭൗതിക വിദ്യാഭ്യാസ ശംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച കാരന്തൂർ മർകസ് സ്ഥാപനങ്ങളുടെ പ്രചരണാർത്ഥം മർക്കസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റി പുറത്തിറക്കിയ 2026 ലെ ബഹുവർണ്ണ കലണ്ടർ പ്രകാശനം ചെയ്തു.
മർകസ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് അഡ്വ: എം സി അബ്ദുൽ കരീം ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.സി എഫ്. ഇന്റർനാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി, സുലൈമാൻ ഹാജി എന്നിവർ ചേർന്ന് പ്രകാശന കർമം നിർവ്വഹിച്ചു.
അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, അബ്ദുസ്സമദ് കാക്കടവ്, ഉസ്മാൻ സുലൈമാൻ, ഷംസുദ്ധീൻ പൂക്കയിൽ, യൂസുഫ് അഹ്സനി എന്നിവർ സംമ്പന്ധിച്ചു. മർകസ് ചാപ ചാപ്റ്റർ സിക്രട്ടറി അബ്ദു റഹീം സഖാഫി സ്വാഗതവും ഷംസുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു.

