വിമാനത്താവളങ്ങളില്‍ ഇ-പാസ്പോര്‍ട്ട് ഉടമകള്‍ക്കായി ഇലക്‌ട്രോണിക് ഗേറ്റുകള്‍; പദ്ധതികളുമായി ബഹ്റൈൻ-സൗദി കോ-ഓര്‍ഡിനേഷൻ

  • Home-FINAL
  • Business & Strategy
  • വിമാനത്താവളങ്ങളില്‍ ഇ-പാസ്പോര്‍ട്ട് ഉടമകള്‍ക്കായി ഇലക്‌ട്രോണിക് ഗേറ്റുകള്‍; പദ്ധതികളുമായി ബഹ്റൈൻ-സൗദി കോ-ഓര്‍ഡിനേഷൻ

വിമാനത്താവളങ്ങളില്‍ ഇ-പാസ്പോര്‍ട്ട് ഉടമകള്‍ക്കായി ഇലക്‌ട്രോണിക് ഗേറ്റുകള്‍; പദ്ധതികളുമായി ബഹ്റൈൻ-സൗദി കോ-ഓര്‍ഡിനേഷൻ


ബഹ്റൈനും സൗദി അറേബ്യയും തമ്മില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ബഹ്റൈൻ-സൗദി കോഓഡിനേഷൻ കൗണ്‍സിലിന്റെ നാലാം യോഗം ചേർന്നു.ഇരുരാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ ഇ-പാസ്പോർട്ട് ഉടമകള്‍ക്കായി ഇലക്‌ട്രോണിക് ഗേറ്റുകള്‍ സജീവമാക്കുന്നതുള്‍പ്പെടെ നിരവധി കരാറുകളുടെ പ്രഖ്യാപനം നടന്നു.ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സല്‍മാൻ ബിൻ അബ്ദുല്‍ അസീസും സംയുക്തമായാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ചരിത്രപരമായ ബന്ധവും പൊതുവായ ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഉന്നതതല യോഗം ചേർന്നത്. യോഗത്തില്‍ സുപ്രധാനമായ നിരവധി സംയോജന പദ്ധതികളും സാമ്ബത്തിക കരാറുകളും പ്രഖ്യാപിച്ചു.കിങ് ഫഹദ് കോയില്‍ ബഹ്റൈൻ-സൗദി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഇലക്‌ട്രോണിക് ഇന്റഗ്രേഷൻ സിസ്റ്റം നടപ്പാക്കും. ഇരുരാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ ഇ-പാസ്പോർട്ട് ഉടമ കള്‍ക്കായി ഇലക്‌ട്രോണിക് ഗേറ്റുകള്‍ സജീവമാക്കും. മിഡില്‍ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക റീജിയണല്‍ സേഫ്റ്റി ഓവർസൈറ്റ് ഓർഗനൈസേഷനില്‍ ബഹ്റൈൻ അംഗമാകും. ബഹ്റൈൻ വിദ്യാർഥികള്‍ക്കായി സൗദിയില്‍ സ്കോളർഷിപ്പുകള്‍ നല്‍കും. സൗദിയിലേക്ക് കയറ്റി അയക്കുന്ന ബഹ്റൈൻ വ്യാവസായിക ഉത്പ്പന്നങ്ങളുടെ ഉത്ഭവം തെളിയിക്കുന്ന ഔദ്യോഗിക രേഖ നടപടിക്രമങ്ങള്‍ ലഘൂകരിക്കും

Leave A Comment