ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈന്റെ വാർഷിക പൊതുയോഗം ഡിസംബർ 12 വെള്ളിയാഴ്ച്ച നടക്കും. വൈകിട്ട് 7.15 ന് ഗുദൈബിയയിലെ ചായക്കട റെസ്റ്റോറന്റിൽ വച്ചാണ് പൊതുയോഗം. 2025 വർഷത്തെ പ്രവർത്തങ്ങളുടെ വിലയിരുത്തലുകളും, റിപ്പോർട്ട് അവതരണവും, 2026 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൊതുയോഗത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 3433 8436 (ഷിബു പത്തനംതിട്ട), 3988 9317 (ജയേഷ് കുറുപ്പ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

