മർകസ് ഗ്ലോബൽ കാമ്പയിൻ വിളംബരം നാളെ

മർകസ് ഗ്ലോബൽ കാമ്പയിൻ വിളംബരം നാളെ


‘ യൂണിറ്റി ഓഫ് ഹ്യുമാനിറ്റി ‘ എന്ന ശീർശകത്തിൽ മർകസ് ഗ്ലോബൽ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണ കാമ്പയിനിന്റെ ബഹ്റൈൻ ചാപ്റ്റർ തല വിളംബരം മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി നിർവഹിക്കും.നാളെ ബുധൻ രാത്രി 8 ന് വെർച്വൽ പ്ലാറ്റ് ഫോമിൽ നടക്കുന്ന സംഗമത്തിൽ മർസൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുൽ ഗഫൂർ വാഴക്കാട്, കെസി സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്തീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശമീർ പന്നൂർ, ജമാൽ വിട്ടൽ, ജാഫർ ശരീഫ് എന്നിവർ സംബന്ധിക്കും, സേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ മർകസ് വിദ്യഭ്യാസ സേവന പ്രവർത്തനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപിക്കുന്ന പ്രവർത്തന പദ്ധതികൾ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടക്കും. നാല് മാസം നീണ്ട് നിൽക്കുന്ന പ്രചാരണ കാമ്പയിൻ പ്രവർത്തനങ്ങൾ സംഗമത്തിൽ പ്രഖ്യാപിക്കും.മർകസ് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് അഡ്വ :എംസി. അബ്ദുൽ കരീം അധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ ,മർകസ് ചാപ്റ്റർ, സെൻട്രൽ ഡയരക്ടറേറ്റ് അംഗങ്ങൾ,,ഐ.സി എഫ് , ആർ.എസ്.സി, കെ.സി എഫ് ഭാരവാഹികൾ .സംബന്ധിക്കും.

Leave A Comment