കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ് ഐ ആർ) പ്രവാസികളെ ബോധവൽകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി.ഇന്ത്യൻ ക്ൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ ആചരിച്ചു വരുന്ന ജാഗ്രതാകാമ്പയിനിന്റെ ഭാഗമായി സൽമാബാദ് നീജിയൻ എന്യുമറേഷൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.
വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത പ്രവാസി കൾക്കുള്ള നടപടികൾ, ആവശ്യമായ രേഖകൾ, പുതുതായി പേര് ചേർക്കുന്നതിനുള്ള നടപടികൾ, മേൽവിലാസം മാറിയാൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നൽകിയ പരിശീലനത്തിന് ഐ.സി എഫ് സൽമാബാദ് റീജിയൻ ജനറൽ സെക്രട്ടറി അബ്ദുള്ള രണ്ടത്താണി നേതൃത്വം നൽകി.
ഐ.സി.എഫ്. റീജിയൻ പ്രസിഡണ്ട് അബ്ദു റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്ലിയാർ, അഷ്റഫ് കോട്ടക്കൽ, ഷാജഹാൻ കൂരിക്കുഴി, അമീറലി ആലുവ, അൻസാർ വെള്ളൂർ, എന്നിവർ സംബന്ധിച്ചു.ജാഗ്രതാ കാമ്പയിനിന്റെ ഭാഗമയി , കാൾ ചെയ്ൻ സിസ്റ്റം, ഹെൽപ്പ് ഡെസ്ക് എന്നിവ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലായി നടന്നു വരുന്നുണ്ട്.

