കൊച്ചി: നടിയെ ആക്രമിച്ച കേസ് വിധിയുടെ പ്രധാന വിവരങ്ങൾ വിധി പ്രഖ്യാപനത്തിനു മുമ്പ് ഒരു ആഴ്‌ച്ച മുമ്പ് പുറത്ത്. കേരള ഹൈകോർട്ട് അഡ്വ. അസോസിയേഷന് വിധിയുടെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുന്ന കത്ത് ഡിസംബർ 2 ന് ലഭിച്ചു. നിയമ, രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ശരിയാണെന്ന് ഹൈകോർട്ട് അഭിഭാഷക അസോസിയേഷൻ സ്ഥിരീകരിച്ചു.
ഡിസംബർ 2-നു ലഭിച്ച കത്തിൽ “ഒരു ഇന്ത്യൻ പൗരൻ” എന്നാണ് എഴുതിയിരിക്കുന്നത്. 2025 ഡിസംബർ 8-നു പ്രഖ്യാപിക്കപ്പെടുന്ന ഹൈപ്രൊഫൈൽ കേസിലെ വിധിയിൽ ഏഴാം പ്രതി ചാർലി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണൻ എന്ന ദിലീപ്, ഒമ്പതാം പ്രതി സനിൽ കുമാർ എന്നിവരെ വെറുതെ വിടുമെന്നും, ബാക്കി 6 പ്രതികളെ ശിക്ഷിക്കുമെന്നും പറയുന്നു.
കത്ത് കേരള ഹൈക്കോർട്ട് അഭിഭാഷക അസോസിയേഷൻ ലഭിച്ചപ്പോൾ, അത് ചീഫ് ജസ്റ്റിസിനു അയച്ചു.
ഹൈക്കോർട്ടിൽ നിന്ന് മറുപടി ഇന്നു വരെ കിട്ടിയില്ല. കത്തിന്റെ ഉള്ളടക്കം നീതിന്യായ സംവിധാനത്തിൻ്റെ വിശ്വാസ്യത തകർക്കുന്നതാണ്. അതിനാൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജ് ഹണി എം വർഗീസാണ് ഡിസംബർ എട്ടിന് കേസിൻ്റെ വിധി പ്രസ്താവിച്ചത്. ജഡ്ജിയുടെ ജീവനക്കാരിയായ ഷേർളി ദിലീപിൻ്റെ അടുപ്പക്കാരനും ബിസിനസ്സുകാരനുമായ ശരതിന് വിധിപ്പകർപ്പ് നേരത്തെ തന്നെ കൈമാറിയെന്നും ഡീൽ ഉറപ്പിച്ചെന്നും കത്തിൽ പറയുന്നു.

