ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റ;ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു

  • Home-FINAL
  • Business & Strategy
  • ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റ;ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു

ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റ;ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു


ബഹ്‌റൈൻ കേരളീയ സമാജവും ഡിസി ബുക്സും സംയുക്തമായി നടത്തുന്ന ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റയുടെ നാലാം ദിവസമായ കഴിഞ്ഞ ഞായറാഴ്ച ഡിസംബർ ഏഴാം തീയതി, ഐ ഐ പി എയുടെ അധ്യാപകർ അണിയിച്ചൊരുക്കിയ ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ലിജിത്ത് ഫിലിപ്പ് കുര്യന്റെ ഇംഗ്ലീഷ് കവിത പുസ്തകം – ദി പിങ്ക് ഫ്ലവർ ആൻഡ് അതർ പോയംസ്‌ പ്രകാശനം ചെയ്തു. പ്രമുഖ വ്ലോഗറും എഴുത്തുകാരനുമായ ബൈജു എൻ നായർ ആണ് പുസ്തകം പ്രകാശനം ചെയ്തത്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ബഹ്‌റൈനിലെ സീനിയർ മാധ്യമപ്രവർത്തകയായ രാജി ഉണ്ണികൃഷ്ണൻ പുസ്തക പരിചയം നടത്തി. മോഹിനി തോമസ് കോഡിനേറ്റർ ആയ ചടങ്ങിൽ ബുക്ക് ഫെയർ ജനറൽ കൺവീനർ ആഷ്‌ലി കുര്യൻ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ജോയിന്റ് കൺവീനർ ശ്രീമതി സവിത സുധീർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ബൈജു എൻ നായരും ആയി മുഖാമുഖം നടന്നു. അജിത്ത് നായർ മോഡറേറ്റർ ആയിരുന്നു.ബഹ്‌റൈൻ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി എക്സിബിഷനും സമാജം അങ്കണത്തിൽ നടന്നു വരുന്നുണ്ട്.ഡിസംബർ പതിനാലാം തീയതി വരെ നടക്കുന്ന പുസ്തകോത്സവത്തിലും സാംസ്കാരിക പരിപാടിയിലും പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി സമാജം അധികൃതർ അറിയിച്ചു.

Leave A Comment