മനു മെമ്മോറിയൽ ട്രോഫി വെള്ളിയാഴ്ച്ച (ഡിസംബർ 12) ന്

  • Home-FINAL
  • Business & Strategy
  • മനു മെമ്മോറിയൽ ട്രോഫി വെള്ളിയാഴ്ച്ച (ഡിസംബർ 12) ന്

മനു മെമ്മോറിയൽ ട്രോഫി വെള്ളിയാഴ്ച്ച (ഡിസംബർ 12) ന്


ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ ഉൾപ്പെടുത്തി വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിക്കുന്ന ആദ്യ വടംവലി മത്സരം ഡിസംബർ 12 ന് നടക്കും. സൽമാനിയയിലെ അൽ ഖാസിയ ക്ലബ് ഗ്രൗണ്ടിൽ വച്ചാണ് മത്സരം. വെള്ളിയാഴ്ച്ച വൈകിട്ട് 5 മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ബഹ്‌റൈനിലെ പ്രൊഫെഷണൽ വടംവലി ടീമുകൾ ഏറ്റുമുട്ടും. ബഹ്‌റൈനിലെ ടഗ് ഓഫ് വാർ അസ്സോസിയേഷനുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. അവധിക്ക് നാട്ടിൽ പോയ വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗമായിരുന്ന മനു കെ രാജൻ, നാല് മാസം മുമ്പ് ബൈക്ക് അപകടത്തിൽ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ട്രോഫിയും മറ്റ് സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും.

വോയ്‌സ് ഓഫ് ആലപ്പി സ്പോർസ് വിങ്ങിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. തരംഗ ശൈലിയിലാണ് മത്സരം. കഴിഞ്ഞ വർഷം വോയ്‌സ് ഓഫ് ആലപ്പിയിലെ വിവിധ ഏരിയ കമ്മറ്റി ടീമുകൾ തമ്മിൽ മത്സരം സംഘടിപ്പിച്ചിരുന്നു. ടൂർണമെന്റിന്റെ വിജയത്തെ തുടർന്ന് ഈ വർഷം പ്രൊഫെഷണൽ ടീമുകളെ ഉൾപ്പെടുത്തി മത്സരം വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 3696 2896 (ഗിരീഷ് ബാബു), 3713 6486 (പ്രശോബ് എം കെ, 3225 5785 (അനന്ദു സി ആർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment