40 % കടന്ന് പോളിങ്; മുന്നിൽ മലപ്പുറം, കണ്ണൂരിൽ ബിജെപി ബൂത്ത് ഏജന്റിനെ മർദിച്ച് സിപിഎം പ്രവർത്തകർ

  • Home-FINAL
  • Business & Strategy
  • 40 % കടന്ന് പോളിങ്; മുന്നിൽ മലപ്പുറം, കണ്ണൂരിൽ ബിജെപി ബൂത്ത് ഏജന്റിനെ മർദിച്ച് സിപിഎം പ്രവർത്തകർ

40 % കടന്ന് പോളിങ്; മുന്നിൽ മലപ്പുറം, കണ്ണൂരിൽ ബിജെപി ബൂത്ത് ഏജന്റിനെ മർദിച്ച് സിപിഎം പ്രവർത്തകർ


തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഉച്ചയോടെ പോളിങ് 40 % കടന്നു. ഉച്ചയ്ക്ക് 12.40 വരെയുള്ള കണക്കുപ്രകാരം 42.85 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും പോളിങ് 40 % കടന്നു. മലപ്പുറമാണ് പോളിങ്ങിൽ മുന്നിൽ. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.പയ്യന്നൂർ നഗരസഭ 17. പെരുമ്പ വാർഡിൽ കലക്ടറുടെ നിർദേശമനുസരിച്ച് വോട്ടെടുപ്പ് നിർത്തി വച്ചു. ഐഡി കാർഡ് ഇല്ലാതെ വോട്ട് ചെയ്യാൻ എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതാണ് പ്രശ്നം.

Leave A Comment