ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ 2025 ആരംഭിച്ചു.എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ), എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ബിസിസിഐ) എന്നിവയുടെ സഹകരണത്തോടെ ഡിഎക്‌സ്ബി ലൈവ് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.ഡിസംബര്‍ 13 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 100-ലധികം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നു.കോര്‍ട്ടഡോ, ബ്ലാക്ക് 22, മൊമെന്റ്‌സ് റോസ്റ്ററി, റൈസ് ബേക്ക്ഹൗസ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ആഗോള കോഫി ബ്രാന്‍ഡുകളും ഉപകരണ പങ്കാളികളായ ബാരിസ്റ്റ സൊല്യൂഷന്‍സ്, ആള്‍ട്ടുറ എന്റര്‍പ്രൈസസ്, കോഫി സൂക്ക്, ബീന്‍സ്, പാരമൗണ്ട് മറ്റ് നിരവധി വ്യവസായ പയനിയര്‍മാരും ഫെസ്റ്റിവലിനെ പിന്തുണയ്ക്കുന്നുണ്ട്.പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഓഫറുകളുള്ള വിപുലമായ ഭക്ഷണ പാനീയ മേഖലയും, നൂതനമായ കോഫി അനുഭവങ്ങളും ഏറ്റവും പുതിയ റോസ്റ്റിംഗ്, ബ്രൂയിംഗ്, പ്രൊഫഷണല്‍ ഉപകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഒരു മേഖലയും ഈ പരിപാടിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

