മലയാള സിനിമാ താരം കുഞ്ചാക്കോ ബോബനും, പ്രശസ്ത കലാകാരൻ രമേഷ് പിഷാരടിയും, ഈ വർഷത്തെ ഏറ്റവും ഭംഗിയാർന്ന സാംസ്കാരികോത്സവമായ നിറം 2025-ന്റെ വിജയത്തിനായി വീഡിയോയിലൂടെ ഔദ്യോഗികമായി സ്വാഗതം ചെയ്തിരിക്കുന്നു.2025 ഡിസംബർ 15-ന് ബഹ്‌റൈൻ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് ഈ ചടങ്ങിൽ ചീഫ് ഗെസ്റ്റ് ആയി പങ്കെടുക്കും. കൂടാതെ ബഹ്‌റൈൻ പാർലമെന്റ് അംഗമായ മുഹമ്മദ് ഹുസൈൻ അൽ ജനാഹി പരിപാടിയുടെ ഗസ്റ്റ് ഓഫ് ഹോണർ ആയും പങ്കെടുക്കും.
പദ്മശ്രീ എം.ജി. ശ്രീകുമാർ തന്റെ സ്വന്തം സംഗീത സംഘത്തോടൊപ്പം തത്സമയം ആലപിച്ച് മറക്കാനാവാത്തതും മികവുറ്റതുമായ സംഗീതാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും. കൂടാതെ ഗായകരായ റഹ്മാൻ, ശിഖ എന്നിവർ മനോഹരമായ സംഗീത അവതരണങ്ങളിലൂടെ പരിപാടിക്ക് കൂടുതൽ നിറവും ചായവും പകരും.
പ്രശസ്ത സെലിബ്രിറ്റി അവതാരക ജുവൽ മേരി പരിപാടി മനോഹരവും ആകർഷകവുമായ രീതിയിൽ നയിക്കുന്നതാണ്,ഹാപ്പി ഹാൻഡ്സ് ബാനറിൽ മുരളീധരൻ പള്ളിയത്ത് സംവിധാനം ചെയ്യുന്ന നിറം 2025, കല, സംഗീതം, സമൂഹ ഐക്യം എന്നിവയെ ഒരുമിച്ച് ആഘോഷിക്കുന്ന ബഹ്‌റൈൻ്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസ്കാരിക പരിപാടികളിലൊന്നാണ്.

