കൊട്ടാരക്കരയിൽ കൊടിക്കുന്നിൽ കാലുവാരിയെന്ന് കെ എസ് യു ജില്ല പ്രസിഡൻ്റ്

  • Home-FINAL
  • Kerala
  • കൊട്ടാരക്കരയിൽ കൊടിക്കുന്നിൽ കാലുവാരിയെന്ന് കെ എസ് യു ജില്ല പ്രസിഡൻ്റ്

കൊട്ടാരക്കരയിൽ കൊടിക്കുന്നിൽ കാലുവാരിയെന്ന് കെ എസ് യു ജില്ല പ്രസിഡൻ്റ്


കൊ​ല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​ പാര വെച്ചെന്ന ആ​രോ​പ​ണ​വു​മാ​യി കെ​എ​സ്‌​യു കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്‍​വ​ര്‍ സു​ല്‍​ഫി​ക്ക​ര്‍.
ദേ​ശീ​യ നേ​താ​വ് പാ​ര​വ​ച്ച​താ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്ന് അ​ന്‍​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വീ​ശി​യ​ടി​ച്ച യു​ഡി​എ​ഫ് ത​രം​ഗം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഉണ്ടായില്ല.കാ​ര​ണം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യാ​ണ്.
പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട ചെ​റു​പ്പ​ക്കാ​രെ ഇ​ല്ലാ​താ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും പാ​ര്‍​ട്ടി​യെ ഇ​ല്ലാ​താ​ക്കി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് സ്വ​ന്തം കാ​ര്യം നോ​ക്കി ന​ട​ക്കു​ന്ന ഇ​ങ്ങ​നൊ​രു നേ​താ​വി​നെ പാ​ര്‍​ട്ടി​ക്കോ ജ​ന​ങ്ങ​ള്‍​ക്കോ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ന്‍​വ​ര്‍ പ​റ​യു​ന്നു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​ദേ​ശീ​യ നേ​താ​വി​നെ​യും പി​എ​യെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് ആ​ട്ടി ഓ​ടി​ച്ചാ​ൽ മാ​ത്ര​മേ നി​യ​സ​ഭ തz​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ പ്ര​തീ​ക്ഷ എ​ങ്കി​ലും വെ​ച്ചു പു​ല​ർ​ത്തി​യി​ട്ട് കാ​ര്യ​മു​ള്ളു​വെ​ന്നും സി​പി​എ​മ്മി​നെ സു​ഖി​പ്പി​ച്ചു ലോ​ക​സ​ഭ ജ​യി​ക്കും, പ​ക​രം നി​യ​മ​സ​ഭ​യും പ​ഞ്ചാ​യ​ത്തും അ​വ​ർ​ക്ക് വി​ൽ​ക്കു​മെ​ന്നും അ​ൻ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. അൻവറിൻ്റെ ആരോപണം സംസ്ഥാന കോൺഗ്രസിൽ ചർച്ചാവിഷയമായിട്ടുണ്ട്.

Leave A Comment