ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി ബഹ്റൈൻ

ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി ബഹ്റൈൻ


54 -ാമത് ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ബഹ്റൈൻ . രാജ്യമൊട്ടാകെ ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും കലര്‍ന്ന വര്‍ണങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഡിസംബർ 16 നാണ് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനത്തിന് ഭാഗമായി ഡിസംബർ 16 ,17 തീയതികളിൽ രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് അണിയാനുള്ള, ബഹ്‌റൈൻ പതാക നിറമുള്ള വസ്ത്രങ്ങളും തൊപ്പിയും വിവിധ പ്രായക്കാർക്കുള്ള വിവിധ തരം റെഡിമെയ്‌ഡ്‌ വസ്ത്രങ്ങളും വിപണിയിൽ തയ്യാറാണ്.പവിഴ ഖനനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ പ്രശസ്തമായ ഈ ദ്വീപസമൂഹം ഇന്ന് ഭരണാധികാരികളുടെ ഉജ്ജ്വല നേതൃത്വത്തിനു കീഴിൽ ലോകത്തെ ആധുനികമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന വിധത്തിൽ അത്ഭുതകരമായ പുരോഗതി നേടിയിരിക്കുന്നു. ഇക്കണോമിക് വിഷൻ 2030 ആവിഷ്കരിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ ഭൂമികകളിലേക്ക് കുതിക്കുകയാണ് രാജ്യം.നാളെ സാഖിർ പാലസിൽ നടക്കുന്ന ദേശീയദിനാഘോഷ ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പങ്കെടുക്കും.സ്വദേശി വിദേശി വ്യത്യാസമില്ലാതെ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും ദേശീയദിനാഘോഷവുമായി സജീവമായി രംഗത്തുണ്ട്.ആഘോഷത്തിന്‍റെ ഭാഗമായി ഡിസംബർ 16 ന് സാഖിറിലെ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ കരി മരുന്ന് പ്രയോഗം നടക്കും. പ്രവേശനം സൗജന്യമായ പരിപാടിയിൽ പൊതുജനങ്ങൾ നേരത്തെ എത്തിച്ചേരണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave A Comment