ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 16 ചൊവ്വാഴ്ച ബഹ്‌റൈൻ ദേശീയദിനത്തിൽ ആലിയിലെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഹാർഡ് ടെന്നീസ് ബോൾ ഉപയോഗിച്ചുള്ള ടൂർണമെന്റിൽ ബഹ്‌റൈനിലെ 8 പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്. മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കൺവീനർ അഷ്റഫ് പുതിയപാലം (39116392), ജോയിൻ കൺവീനർ ഷൈജാസ് ആലോംകാട്ടിൽ (33924002) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

