ഹാർട്ട്‌ ബഹ്‌റൈൻ എട്ടാം വാർഷികം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഹാർട്ട്‌ ബഹ്‌റൈൻ എട്ടാം വാർഷികം സംഘടിപ്പിച്ചു

ഹാർട്ട്‌ ബഹ്‌റൈൻ എട്ടാം വാർഷികം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് എന്നും മുൻപന്തിയിൽ നിൽക്കുന്ന ഹാർട്ട്‌ ബഹ്‌റൈൻ എട്ടാം വാർഷികം ഡിസംബർ 12 ന് സൽമാനിയ കെ സിറ്റി ഹാളിൽ വെച്ച് വളരെ വിപുലമായി ആഘോഷിച്ചു.നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഹാർട്ട്‌ ഫെസ്റ്റിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്റ്റ് MP H.E.. മുഹമ്മദ്‌ ഹുസൈൻ അൽ ജനാഹി മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ മേളകലാരത്നം സന്തോഷ്‌ കൈലാസ്, സാമൂഹ്യ പ്രവർത്തകൻ . K. T. സലിം എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ത്യയുടെയും ബഹ്റൈന്റെയും ദേശീയ ഗാനത്തോടെ കലാ പരുപാടികൾ ആരംഭിച്ചു കുട്ടികളുടെയും മുതിർന്നവരുടെയും ഫാഷൻ ഷോ ആയിരുന്നു വേറിട്ട പരിപാടി. പിന്നീട് പാട്ടും, നൃത്തവുമായും സദസ്സും വേദിയും ഉണർന്നു.സോപാനം വാദ്യ കലാ സംഘത്തിന്റെ ചെണ്ടമേളത്തോടെ രണ്ടാം ഭാഗമായ ഔദ്യോഗിക ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.ഹാർട്ട്‌ ഗ്രൂപ്പിന്റെ അഡ്മിൻ അംഗമായ വിജീഷ് അധ്യക്ഷനായ വാർഷികഘോഷം അഹമ്മദ്‌ ഹുസൈൻ അൽ ജനാഹി ഉദാടനം ചെയ്തു. പ്രജില പ്രജീഷ് ഏവരെയും സ്വാഗതം ചെയ്തു

പ്രജീഷ് റാം ഹാർട്ട്‌ ബഹ്‌റൈൻറെ ആദര സുചകമായി MP യ്ക്ക് മൊമെന്റോ നൽകി ആദരിച്ചു.കലാകാരന്മാരെ എന്നും  പ്രോത്സാഹിപ്പിക്കാറുള്ള HEART അംഗങ്ങൾക്ക് വേണ്ടി സുശാന്ത് മേളകലാരത്നം സന്തോഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു.K. T. സലിം ഹാർട്ട് ഫെസ്റ്റിന് ആശംസ നേർന്നു. സബിത സാബു നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ സാബു പാലായും , ശ്രീനാഥും ഹാർട്ടിലെ താരോദയം ആയ കുമാരി അനുർദേവയും അവതാരകർ ആയിരുന്നു.

മൂന്നാം ഘട്ടത്തിൽ വേദിയെ ശരിക്കും ഉത്സവം ആക്കിമാറ്റിക്കൊണ്ട് ഹാർട്ടിലെ കൊച്ചു കുട്ടികളും മുതിർന്നവരും സദസിലുള്ളവരുടെയും അതിഥികളുടെയും മനസ് കീഴടക്കി.ഒരുമിക്കാൻ ഒരു സ്നേഹതീരം എന്ന ആപ്ത വാക്യവുമായി, ബഹ്‌റൈനിലെ സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തികളുമായി ഹാർട്ട്‌ ബഹ്‌റൈൻ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു

Leave A Comment