54ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച്‌ ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • 54ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച്‌ ബഹ്‌റൈൻ

54ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച്‌ ബഹ്‌റൈൻ


54ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച്‌ ബഹ്‌റൈനിലെ സ്വദേശികളും വിദേശികളും. സാഖിർ പാലസില്‍ നടന്ന ദേശീയ ദിനാഘോഷ ചടങ്ങില്‍ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അല്‍ ഖലീഫ പങ്കെടുത്തു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ രാജകുടുംബാഗങ്ങളും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും പങ്കെടുത്തു.

രാജകൊട്ടാരത്തില്‍ പൗരപ്രമുഖരുമായും സൈനിക മേധാവികളുമായും ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി.

രാജ്യത്തിനു വേണ്ടി മികച്ച സംഭാവനകള്‍ നല്‍കിയവർക്ക് ചടങ്ങില്‍ വെച്ച്‌ മെഡലുകള്‍ സമ്മാനിച്ചു. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ‘സെലിബ്രേറ്റ് ബഹ്റൈൻ’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ഇന്നലെയും ഇന്നും പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ വൈകിട്ട് സാഖിറിലെ ബിഐസിയില്‍ വൈകിട്ട് ഏഴുമുതല്‍ കരിമരുന്ന് പ്രകടനമുണ്ടായിരുന്നു. സാമൂഹിക സംഘടനകളും പ്രവാസി കൂട്ടായ്മകളും വിവിധ പരിപാടികളുമായി സജീവമായി ആഘോഷങ്ങളില്‍ പങ്കുചേരുന്നുണ്ട്.

Leave A Comment