യൂണിറ്റി ബഹ്റൈൻ ഡിസംബർ 16ന് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഏറെ വിജയകരമായി നടന്നു. 130 പേർ ക്യാമ്പിൽ പങ്കെടുത്തു. വലിയ പങ്കാളിത്തം സമൂഹത്തിലെ ആരോഗ്യബോധവും ഇത്തരം പരിപാടികളുടെ ആവശ്യകതയും വ്യക്തമാക്കുന്നു.യൂണിറ്റി പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കൂടാതെ മേജർ പ്രിൻസ് ജോസ് പരിപാടിയിൽ സന്നിഹിതനായി.സെക്രട്ടറി രമ ബാലചന്ദ്രൻ, ചാരിറ്റി കൺവീനർ സുധീപ് രാഘവൻ, കൺവീനർമാരായ ജയൻ മേലത്ത്, രതീഷ് കല്ലാച്ചി,സനോജ് ഭാസ്കരൻ എന്റർടെയിൻമെന്റ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ക്രമബദ്ധമായ സംഘാടനം, സമയബന്ധിതമായ പ്രവർത്തനം, എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം എന്നിവ മൂലം ക്യാമ്പ് വളരെ സുഗമമായും ഫലപ്രദമായും നടത്താൻ സാധിച്ചു.

പങ്കെടുത്തവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഈ മെഡിക്കൽ ക്യാമ്പ് യൂണിറ്റി ബഹ്റൈൻ സമൂഹസേവന രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ ഗുണനിലവാരം തെളിയിക്കുന്നതായിത്തീർന്നു. പരിപാടി വിജയകരമാക്കാൻ സഹായിച്ച എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ,സൗമ്യ,ഗായത്രി,സതീഷ്, സുരേഷ്,അനുഷ കൂടാതെ പങ്കെടുത്ത എല്ലാവർക്കും യൂണിറ്റി ബഹ്റൈൻ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.

